/sathyam/media/post_attachments/rtmgXxqd8xy9Mlv4mXqd.jpg)
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം നവംബർ 2ന്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നവംബർ 2ന് വൈകിട്ട് 4.30ന് ഓൺലൈനായാണ് യോഗം ചേരുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന തീർത്ഥാടകർക്കായി സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സ്വീകരിച്ച നടപടികളും ക്രമീകരണങ്ങളും യോഗം വിലയിരുത്തും.