/sathyam/media/post_attachments/DYUHG99SM0pskxkX504w.jpg)
കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജന്മദിനാശംസകള്‍ നേരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആലുവ പാലസിലെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉടന്‍ തന്നെ വൈറലുമായി.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റ് ചെയ്തവരില്‍ ഉമ്മന്‍ചാണ്ടിയും ഉണ്ടായിരുന്നു. ഔദ്യോഗിക തിരക്കുകൾക്കിടയിലും ജന്മദിനാശംസകൾ നേരുന്നതിനായി നേരിട്ട് എത്തിച്ചേർന്നതിനു ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി കമന്റിലൂടെ പ്രതികരിച്ചു.
ബെന്നി ബഹനാന്‍, ടോണി ചമ്മണി, അഡ്വ. പി.വി. ശ്രീനിജിന്‍, ബി.ആര്‍.എം ഷഫീര്‍, പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ് തുടങ്ങിയ പ്രമുഖരും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.
തന്റെ ഫേസ്ബുക്ക് പേജിലും ജന്മദിനാശംസകള്‍ നേര്‍ന്നവര്‍ക്ക് ഉമ്മന്‍ചാണ്ടി നന്ദി അറിയിച്ചു. "1984 ഒക്ടോബർ 31 ന് പ്രിയ നേതാവ് ഇന്ദിരാജി രക്തസാക്ഷിത്വം വരിച്ചതിനു ശേഷം ഇതുവരെ ഞാൻ എന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. ഇത്തവണ ജന്മദിനാശംസകളുമായി നേരിട്ട് എത്തിയ പ്രിയപ്പെട്ടവർക്കും ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടയും ആശംസകൾ അറിയിച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി''-എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.