/sathyam/media/post_attachments/rJb3p6SsGrc1HAnYtqWT.jpg)
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽനിന്ന് ചാടിപോയ ഹനുമാൻ കുരങ്ങിനെ ഏറെ നാളുകൾക്ക് ശേഷം പിടികൂടി. കുരങ്ങിനെ കണ്ടെത്തിയത് ജർമൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിയിൽനിന്നുമാണ്. ഒരുമാസത്തോളമായി അധികൃതരെ ചുറ്റിച്ച കുരങ്ങാണ് ഒുവിൽ ഇന്ന് വലയിലായത്.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാർക്കിൽനിന്ന് മൃഗശാലയിൽ എത്തിച്ച രണ്ട് ഹനുമാൻ കുരങ്ങുകളിൽ പെൺകുരങ്ങാണ് കഴിഞ്ഞ മാസം 13ന് വൈകിട്ട് ചാടിപ്പോയത്. ജർമൻ സാംസ്കാരിക നിലയത്തിൽ കുരങ്ങ് ഉണ്ടെന്ന വിവരം അറിഞ്ഞതോടെ സ്ഥലത്തെത്തിയ മൃഗശാല അധികൃതർ വല ഉപയോഗിച്ച് കുരങ്ങിനെ പിടികൂടുയായിരുന്നു.
കുരങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു. മൃഗശാല ജീവനക്കാർ തിരച്ചിൽ നടത്തുന്നതിന് അനുസരിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു മാറിയ കുരങ്ങ് മഴയെ തുടർന്നാണ് കെട്ടിടത്തിൽ അഭയം തേടിയതെന്ന് ജീവനക്കാർ പറയുന്നു.