ജീവനക്കാർ തമ്മിൽ തർക്കം; കൊല്ലത്ത് ബസിലേക്ക് മറ്റൊരു ബസ് ഇടിച്ചുകയറ്റി

New Update

publive-image

കൊല്ലം: കുണ്ടറയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരു ബസിലേക്ക് മറ്റൊരു ബസ് ഇടിച്ചുകയറ്റി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നാല് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

സമയക്രമത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടർന്നാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചില്ലുകൾ തകർന്നു. പ്രയർ, അന്നൂ‍ർ എന്നീ ബസുകളിലെ ജീവനക്കാ‍ർ തമ്മിലായിരുന്നു സംഘർഷം. 8.05-ന് പോകേണ്ട ബസ് എട്ടുമണിക്ക് തന്നെ യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തിയെന്നായിരുന്നു ആരോപണം. സംഭവസമയം ബസില്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.

Advertisment