കപ്പല്‍ ജീവനക്കാരുടെ ജീവന്‍ അപകടത്തില്‍,അടിയന്തിര നടപടി സ്വീകരിക്കണം: പ്രധാനമന്ത്രിക്ക് കത്ത് അയച്ച് മുഖ്യമന്ത്രി

New Update

publive-image

തിരുവനന്തപുരം : ഗിനിയില്‍ കുരുങ്ങിയ കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കപ്പല്‍ ജീവനക്കാരുടെ ജീവന്‍ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

Advertisment

സുരക്ഷിതമല്ലാതെ, തടവില്‍ തുടരുന്നത് കപ്പല്‍ ജീവനക്കാരുടെ മാനസ്സിക – ശാരീരിക നിലയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. ഗിനിയില്‍ കുടുങ്ങി കിടക്കുന്ന സനു ജോസിന് വെള്ളവും ഭക്ഷണവും ലഭിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി.

മകനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നുണ്ട്. റൂമില്‍ അടച്ചിട്ടിരിക്കുകയാണെന്നാണ് പറഞ്ഞതെന്നും സനു ജോസിന്റെ അമ്മ മെറ്റില്‍ഡ മാധ്യമങ്ങളെ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മോചിപ്പിക്കാനുള്ള ശ്രമം വേഗത്തിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു

Advertisment