'അന്ന് തലക്ക് കിട്ടിയ അടിയാണ് ഇന്ന് ഈ അവസ്ഥയിൽ ആകാൻ കാരണം'; ഗവർണറെ പരിഹസിച്ച് ടി. സിദ്ദീഖ്

New Update

publive-image

Advertisment

കൽപ്പറ്റ: ഗവർണറും കേരള സർക്കാരും തമ്മിലുള്ള പോര് മുറുകുമ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് കോൺഗ്രസ് എംഎൽഎ ടി.സിദ്ദിഖ്. ഗവർണറുടെ ഒരു പ്രതികരണത്തിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടാണ് സിദ്ദിഖിന്റെ പരിഹാസം. ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വെച്ച് ജമാ അത്ത് പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചെന്ന ഗവര്‍ണറുടെ ആരോപണം ചൂണ്ടിയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രതികരണം.

"അന്ന് തലക്ക്‌ കിട്ടിയ അടിയാണു ഇന്ന് ഈ അവസ്ഥയിൽ ആകാൻ കാരണം..എവിടെയാ ഇരിക്കുന്നതെന്ന് അറിയില്ല, എന്താ പറയുന്നതെന്ന് അറിയുന്നില്ല.. ജമാഅത്തുകാർ അഞ്ച്‌ അടിയാണത്രെ ഗവർണ്ണറുടെ തലക്ക്‌ അടിച്ചത്‌! ശ്രീ പിണറായി വിജയനും ഗവർണ്ണറും തമ്മിലുള്ള പോരു കണ്ട്‌ ജനങ്ങൾ ചിരിക്കുന്നുണ്ട്‌''-സിദ്ദിഖ് കുറിച്ചു.

Advertisment