/sathyam/media/post_attachments/TtEpjR1PGWVlJdMtrGJ8.jpg)
കൊച്ചി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് സ്ക്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ. തൃശൂർ ആളൂർ വെള്ളാച്ചിറ പാറക്കൽ ഞാറലേലി വീട്ടിൽ ജിന്റ്റോ കുര്യൻ (36) നെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്.
ഫേസ്ബുക്ക് വഴി ബന്ധം സ്ഥാപിച്ച് സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ലൈംഗികമായി ഉപദ്രവിച്ച് ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അന്നുതന്നെ ജിന്റോയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. സമയബന്ധിതമായി കുറ്റപത്രവും സമർപ്പിച്ചു. ഇതിനിടയിൽ ജാമ്യം ലഭിച്ച പ്രതി ഒളിവിൽ പോയി. ഇതോടെ ജിന്റോയെ പിടികൂടാൻ പ്രത്യേക ടീമിനെ രൂപീകരിച്ചു.
ആന്‍റമൻ നിക്കോബാർ , ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ വയനാട്ടിലെ കൽപ്പറ്റയിൽ നിന്നുമാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us