വാളയാറിൽ ദമ്പതികൾക്കുനേരെ ആക്രമണം, കാറിന്റെ ചില്ല് അടിച്ചുതകർത്തു

New Update

publive-image

പാലക്കാട്: വാളയാറിൽ ദമ്പതികൾക്കുനേരെ ആക്രമണം. പാലക്കാട് ശേഖരീപുരം സ്വദേശി ഷിഹാബിനും ഭാര്യ അഫ്രീനയ്ക്കുമാണു മർദനമേറ്റത്. സംഭവത്തില്‍ കോയമ്പത്തൂര്‍ സ്വദേശികളായ മൂന്ന് പേരെ പിടികൂടി. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഷിഹാബിന്റെ കാറിന്റെ ചില്ല് സംഘം അടിച്ചു തകർക്കുകയും മർദിക്കുകയുമായിരുന്നു. അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമണമെന്ന് ഷിഹാബ് പറഞ്ഞു.

Advertisment
Advertisment