New Update
/sathyam/media/post_attachments/b9YCQqXheAkQ3jSBfCFN.jpg)
കോഴിക്കോട്: കടന്നൽകുത്തേറ്റ് വയോധികൻ മരിച്ചു. പെരുമണ്ണ പാറമ്മൽ പൂവ്വത്തുംകണ്ടി ചന്ദ്രൻ (68) ആണ് മരിച്ചത്. അടയ്ക്ക് പറിക്കുന്നതിനിടെയാണ് പറമ്പില്‍ വച്ച് കടന്നല്‍കുത്തേറ്റത്. ഉടൻതന്നെ നാട്ടുകാർ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ ജോലിക്കുണ്ടായിരുന്ന പള്ളിത്താഴം മൂസ്സ, മണി എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us