/sathyam/media/post_attachments/haU5mS4S2aiH3dsRdNk0.jpg)
പുനലൂർ: കൊല്ലം - പുനലൂര്‍ പാതയിലൂടെ ആദ്യ ശബരിമല സ്പെഷ്യല്‍ ട്രെയിന്‍ തിങ്കളാഴ്ച (ഇന്ന്) ഓടിത്തുടങ്ങും. ജനുവരി 2 വരെയാണ് സര്‍വീസ്. എറണാകുളം- ചെന്നൈ താംബരം ശബരിമല സ്പെഷ്യല്‍ തിങ്കളാഴ്ച തോറും ഉച്ചക്ക് 1.10ന് എറണാകുളത്ത് നിന്ന് പുറപ്പെടും.
വൈകുന്നേരം 4.30ന് കൊല്ലത്തും 5.12ന് കൊട്ടാരക്കരയിലും 5.40ന് പുനലൂരിലും എത്തും. അടുത്ത ദിവസം ഉച്ചയ്ക്ക് 12ന് താംബരത്ത് എത്തിച്ചേരും. ചൊവ്വാഴ്ചകളില്‍ ഉച്ചയ്ക്ക് 3.40ന് താംബരത്ത് നിന്ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചക്ക് 12ന് എറണാകുളത്ത് എത്തും.
ബുധനാഴ്ചകളില്‍ രാവിലെ 6.50ന് പുനലൂരിലും 7.25ന് കൊട്ടാരക്കരയിലും 8.15ന് കൊല്ലത്തും ട്രെയിനെത്തും. ട്രെയിനില്‍ വരുന്നവര്‍ക്ക് പുനലൂരില്‍ നിന്നും കൊട്ടാരക്കരയില്‍ നിന്നും കെ.എസ്.ആര്‍.ടി.സിയുടെ പമ്ബ സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാവും.
സ്റ്റോപ്പുകള്‍
എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്മല, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂര്‍, ശങ്കരന്‍കോവില്‍, രാജപാളയം, ശിവകാശി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us