/sathyam/media/post_attachments/gmCaPdsHPMwkCUffy5Hq.jpg)
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സ്ത്രീകള്‍ക്ക് നേരെ ആക്രമണം. സിവിൽ സർവീസ് കോച്ചിംഗ് പരിശീലന ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന വിദ്യാര്‍ഥിനികളെ യുവാവ് കടന്നുപിടിച്ചു. തിരുവനന്തപുരം കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിലാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ ആൾ ബൈക്ക് സമീപത്ത് ഒതുക്കിയ ശേഷമാണ് കുട്ടികളെ കയ്യേറ്റം ചെയ്യതത്.
നാല് ദിവസം മുമ്പാണ് സംഭവമുണ്ടായത്. ആക്രമണത്തിന് പിന്നാലെ വിദ്യാര്‍ഥിനികള്‍ അന്നുതന്നെ മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ ദൃശ്യങ്ങളുണ്ടെങ്കിലും പ്രതിയിലേക്ക് എത്താനായിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.