/sathyam/media/post_attachments/DSvSOFQglWXX6SbgUdPq.jpg)
കോഴിക്കോട് : കോഴിക്കോട് കാരന്തൂര്‍ മൈതാനത്ത് കോളേജ് വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. മര്‍ക്കസ് കോളജിലെ വിദ്യാര്‍ഥികളാണ് ഉച്ചയ്ക്ക് രണ്ടരയോടെ കോളജ് ഗ്രൗണ്ടില്‍ ഒരു മണിക്കൂറോളം ഭയനാകമായ അന്തരീക്ഷം സൃഷ്ടിച്ചത്. വിവിധ രാജ്യങ്ങളുടെ പതാക ഏന്തി നാലുകാറുകളിലായി എത്തിയ ഇവര്‍ മൈതാനത്ത് വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ വട്ടം കറക്കി.
കോളജിലെ തന്നെ ചിലരാണു മോട്ടര്‍ വാഹനവകുപ്പിനെ വിവരം അറിയിച്ചത്. കാറുടമകളെപ്പറ്റി മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. വാഹനം ഒാടിച്ചവരുടെ ലൈസന്‍സും വാഹനങ്ങളുടെ റജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.