തിരുവനന്തപുരം: അതൃപ്തിയെ തുടർന്ന് കുറച്ച് കാലമായി സി.പി.എം- എൽ.ഡി.എഫ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന ഇ.പി.ജയരാജൻ വീണ്ടും സജീവമാകുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അവധി ദീർഘിപ്പിച്ച് വീട്ടിലിരിക്കുകയാണെങ്കിലും ദൈനംദിന രാഷ്ട്രീയ സംഭവവികാസങ്ങളിൽ പ്രസ്താവനയിലൂടെയും മറ്റും പ്രതികരിച്ചുകൊണ്ടാണ് ജയരാജൻ വീണ്ടും പാർട്ടിയുടെ മുഖ്യ ധാരയിലേക്ക് എത്തുന്നത്. പാർട്ടിയുടെയും മുന്നണിയുടെയും പോക്കിൽ അതൃപ്തിയുളളതുകൊണ്ട് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ അത് നിഷേധിക്കാൻ കൂട്ടാക്കാതിരുന്ന ഇ.പി.ജയരാജൻ ചില ഫേസ് ബുക്ക് പോസ്റ്റിലൂടെ അതിനും ശ്രമം നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ മന്ത്രി വി.ശിവൻകുട്ടി വീട്ടിലെത്തി സന്ദർശിച്ചതിൻെറ ചിത്രത്തിനൊപ്പം നൽകിയ കുറിപ്പിലാണ് വാർത്താ നിഷേധം പ്രത്യക്ഷപ്പെട്ടത്. ” നിങ്ങൾക്ക് വാർത്തകൾ മെനയാം. ഞാനും എൻെറ പാർട്ടിയും സഖാക്കളും ഇവിടെയൊക്കെ തന്നെ കാണും” ഈ പോസ്റ്റിലൂടെയാണ് വിരമിക്കൽ വാർത്ത ജയരാജൻ പരോക്ഷമായി നിഷേധിച്ചത്.
പിന്നാലെ വിഴിഞ്ഞം സംഘർഷത്തിൽ എൽ.ഡി.എഫ് കൺവീനർ എന്ന നിലയിൽ പ്രസ്താവന ഇറക്കി സജീവമാണെന്ന സന്ദേശം നൽകി. വിഴിഞ്ഞത്തെ സംഘർഷത്തിൽ ബാഹ്യ ഇടപെടലുണ്ടെന്ന വാർത്തകളിൽ പ്രതികരണവുമായി ഇന്നും ജയരാജൻെറ പ്രസ്താവനയുണ്ട്. ഇതിലൂടെ അതൃപ്തി മൂലം വിട്ടുനിൽക്കുകയാണന്ന പ്രചാരണത്തിന് തടയിടുകയാണ് ജയരാജൻ ലക്ഷ്യമിടുന്നത്.
കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞപ്പോൾ തന്നെക്കാൾ ജൂനിയറായ എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതിൽ ഇ.പി.ജയരാജന് പ്രയാസമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടിയിൽ നിന്ന് ഒരുമാസത്തെ അവധിയെടുത്തത്.അവധിക്കിടിയിലും പാർട്ടി സംസ്ഥാന നേതൃയോഗങ്ങളിൽ പങ്കെടുത്ത ജയരാജൻ ഇടതുമുന്നണിയുടെ രാജ് ഭവൻ മാർച്ചിൽ നിന്ന് വിട്ടുനിന്നത് പാർട്ടിയിൽ ചർച്ചയായി. പിന്നാലെ മാധ്യമങ്ങളെ കണ്ട് ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് മാറിനിന്നതെന്ന് വിശദീകരിച്ചെങ്കിലും ഒരാഴ്ചക്ക് ശേഷം വിരമിക്കൽ വാർത്ത വന്നു.
ജയരാജനോട് അടുപ്പമുളളവരാണ് മാധ്യമങ്ങൾക്ക് വിവരം കൈമാറിയതെന്ന് ആക്ഷേപം ഉയർന്നതും പൊടുന്നനെ വാർത്ത നിഷേധിച്ച് രംഗത്തുവരാത്തതും പാർട്ടി നേതൃത്വം ഗൗരവമായി എടുത്തു.
അതൃപ്തിയിൽ മാറിനിൽക്കുകയാണെന്ന വാർത്ത വന്നിട്ടും പാർട്ടി നേതൃത്വത്തിൽ നിന്ന് അനുനയനീക്കങ്ങൾ ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് അടുത്ത കേന്ദ്രങ്ങൾ വഴി വിരമിക്കൽ വാർത്ത പുറത്തുവിട്ടതെന്നും ആരോപണമുണ്ട്. പാർട്ടി നേതൃത്വത്തിൻെറ അപ്രീതി ഒഴിവാക്കാനാണ് പ്രസ്താവനയിലൂടെയും മറ്റും ഇപ്പോൾ സജീവമാകുന്നത്.
കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘ചാവേർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ ടീസർ ഔദ്യോഗികമായി പുറത്തുവിട്ടത്. അടിമുടി സസ്പെൻസ് നിറച്ചാണ് ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുന്നത്. അജഗജാന്തരത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാവേർ. നേരത്തേ, തിയേറ്ററുകളിൽ പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചാവേറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുണ്‍ […]
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗിന്റെ ഏറ്റവും പുതിയ മോഡലായ സാംസംഗ് ഗാലക്സി എസ്23യുടെ വില ഉയരാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, യുഎസ് ഒഴികെയുള്ള എല്ലാ വിപണിയിലും വില വർദ്ധനവ് ഉണ്ടാകുമെന്ന സൂചനയാണ് സാംസംഗ് നൽകിയിരിക്കുന്നത്. ഇതോടെ, ഇന്ത്യൻ വിപണിയിൽ നിന്നും സാംസംഗ് ഗാലക്സി എസ്23 സ്വന്തമാക്കാൻ വലിയ തുക ചെലവഴിക്കേണ്ടി വരും. സാംസംഗ് ഗാലക്സി എസ്22 വിറ്റ അതേ വിലയ്ക്ക് സാംസംഗ് ഗാലക്സി എസ്23 യുഎസിൽ വിൽക്കുമെന്നാണ് പ്രതീക്ഷ. സാംസംഗ് ഗാലക്സി എസ്22 സ്മാർട്ട്ഫോണുകളുടെ പ്രാരംഭ വില […]
ആരോഗ്യം നിലനിർത്താൻ, നമ്മുടെ ശരീരത്തിലെ എല്ലാ അവശ്യ പോഷകങ്ങളുടെയും അളവ് പൂർണ്ണമായി നിലനിൽക്കേണ്ടത് പ്രധാനമാണ്. കാരണം ഇവയുടെ കുറവ് മൂലം നിരവധി ശാരീരിക പ്രശ്നങ്ങൾ നേരിടേണ്ടി വരും. പലപ്പോഴും, പോഷകങ്ങളുടെ അഭാവം മൂലം ആളുകൾക്ക് ഗുരുതരമായ രോഗങ്ങളും നേരിടേണ്ടിവരുന്നു. അടുത്തിടെ നടത്തിയ ഒരു സർവ്വേയിൽ ഭയപ്പെടുത്തുന്ന കണക്കുകളാണ് പുറത്തുവന്നത്. സർവ്വേ പ്രകാരം, ഇന്ത്യയിലെ ജനസംഖ്യയുടെ 76 ശതമാനവും വിറ്റാമിൻ ഡിയുടെ കുറവുള്ളതായി കണ്ടെത്തി. നിങ്ങളും വിറ്റാമിൻ ഡിയുടെ കുറവ് നേരിടുന്നുണ്ടെങ്കിൽ, ഞങ്ങൾ നിങ്ങളോട് പറയുന്നത് വിറ്റാമിൻ ഡി […]
ഇന്ത്യൻ വിപണിയിലെ ജനപ്രിയ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഷവോമി. 2022- ൽ ഷവോമി പുറത്തിറക്കിയ കിടിലൻ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് റെഡ്മി 10. ഷവോമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 10,000 രൂപയ്ക്ക് താഴെ വാങ്ങാൻ സാധിക്കുന്ന ഹാൻഡ്സെറ്റെന്ന സവിശേഷതയും റെഡ്മി 10- ന് ഉണ്ട്. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം. 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 680 പ്രോസസറിൽ […]
തിരുവനന്തപുരം: വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കേരളാ പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വഴിയരികിൽ വാഹനം നിർത്തിയിട്ട് ഡോർ തുറക്കുമ്പോൾ പിന്നിലേക്ക് നോക്കാൻ മിക്കപ്പോഴും നമ്മൾ മറന്നു പോകുകയാണ് പതിവ്. എന്നാൽ ഇത് അപകടങ്ങൾ വിളിച്ച് വരുത്തുകയാണ്. പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇത്തരത്തിൽ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ വാഹനം പാതയോരത്ത് നിർത്തിയാൽ റോഡിലേക്കുള്ള ഡോർ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം […]
ഏറ്റവും പുതിയ ടെക്4.0 ഉത്പന്നമായ udazH-ന്റെ X8 ഹൈഡ്രജന്‍ വാട്ടര്‍ ബോട്ടിലുകള്‍ വിപണിയിൽ. ഇലക്ട്രോലിസിസ് പ്രക്രിയയിലൂടെയാണ് X8 വാട്ടര്‍ ബോട്ടില്‍ ഹൈഡ്രജൻ നിറഞ്ഞ വെള്ളം ഉത്പാദിപ്പിക്കുന്നത്. ഹൈഡ്രജൻ വെള്ളവുമായി ബന്ധപ്പെട്ടിട്ടില്ല; അത് അതിന്റെ ശുദ്ധമായ മോളിക്യുലര്‍ രൂപത്തില്‍ നിലനില്ക്കുന്നു. അതുകൊണ്ട് ഇതിന് കുടിവെള്ളത്തിന്റെ രുചി അല്ലെങ്കില്‍ ഗന്ധം എന്നിവയില്‍ ഒരു സ്വാധീനവുമില്ല. ഈ വെള്ളം ചര്‍മത്തിന് ജലാംശം നല്‍കുകയും വീക്കം ഇല്ലാതാക്കുകയും ചെയ്യും. രക്തചംക്രമണം, കായികക്ഷമത എന്നിവ മെച്ചപ്പെടുത്താനും ഊര്‍ജ നില പുനസ്ഥാപിക്കാനും ഇത് സഹായിക്കും. കോശങ്ങളുടെ […]
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള് ബ്ലാസ്റ്റേഴ്സ് ഇന്നു സ്വന്തം മൈതാനത്ത് ബൂട്ടുകെട്ടും. പോയിന്റ് നിലയില്‍ നാലാമതുള്ള ബ്ലാസ്റ്റേഴ്സ് മൂന്നാമതെത്താമെന്ന പ്രതീക്ഷയിലാണ് ഇറങ്ങുന്നുത്. 15 റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നു കളത്തിലിറങ്ങുമ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. പ്രതിരോധ നിരയിലെ പ്രധാന താരങ്ങളുടെ അഭാവമാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്ന പ്രധാന പ്രശ്നം. റൈറ്റ് ബാക്ക് സന്ദീപ് സിംഗ് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാണ്. എഫ് സി […]
തിരുവനന്തപുരം: സ്കൂള്‍ പരിസരത്തെ കടകളിലും മറ്റും വില്പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍. ഇതിനാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയിരിക്കുന്നത്. സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍ ഗുണനിലവാരമില്ലാത്ത മിഠായികള്‍ വില്‍ക്കുന്നുണ്ട് എന്നത് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. സ്കൂള്‍ പരിസരങ്ങളിലും മറ്റുമുള്ള കടകളില്‍ നിന്ന് മിഠായികള്‍ വാങ്ങുമ്പോള്‍ കൃത്യമായ ലേബല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയവ മാത്രം വാങ്ങാന്‍ […]
16 മത്തെ വയസ്സിൽ ഹാരിസ് ഷീൽഡ് ട്രോഫിയിൽ സഹപാഠി സച്ചിനൊപ്പം വിനോദ് ക്ലാംബ്ലി സൃഷ്ടിച്ചത് 664 റൺസിന്റെ പാര്‍ട്ട്ണര്‍ഷിപ്പ്. ആ മാച്ചിൽ 326 റൺസ് സച്ചിനും കാംബ്ലി നോട്ട് ഔട്ട് ആയി 349 റൺസുമാണ് എടുത്തത്. രഞ്ജിട്രോഫിയിലെ ആദ്യമത്സരത്തിലെ ആദ്യപന്തിൽ സിക്സ്, ടെസ്റ്റ് മാച്ചിൽ വേഗതയാർന്ന 1000 റൺസ് നേടിയ റിക്കോർഡ്, ആദ്യ 7 ടെസ്റ്റ് മത്സരങ്ങളിൽ രണ്ട് ഇരട്ട സെഞ്ചറിയടക്കം 4 സെഞ്ച്വറികൾ, ടെസ്റ്റിൽ 54 ഉം ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 60+ ഉം ശരാശരി […]