New Update
/sathyam/media/post_attachments/Ss35RJvhPk2mBvx7S08k.jpg)
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ നിന്ന് 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് മേയർ ബീന ഫിലിപ്പ്. കോര്‍പ്പറേഷന്റെ അക്കൗണ്ടുകളില്‍ വിശദപരിശോധന നടത്തും. തിരിമറി മാനേജറില്‍ മാത്രം ഒതുങ്ങില്ല. കോഴിക്കോട് കോര്‍പറേഷന്റെ 15.24 കോടി രൂപ ബാങ്ക് തട്ടിച്ചു.
Advertisment
എംപി, എംഎൽഎ ഫണ്ട് ഉൾപ്പെടെയുള്ള പണമാണ് നഷ്ടമായത്. കുടുംബശ്രീ ഫണ്ടിൽ നിന്ന് 10 കോടിയിലേറെ നഷ്ടപ്പെട്ടെന്നും മൂന്ന് ദിവസത്തിനകം പണം തിരികെ നൽകുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മേയർ പറഞ്ഞു.
ഏഴ് അക്കൗണ്ടുകളിൽ നിന്നാണ് തട്ടിപ്പ് നടന്നത്. ബാങ്ക് സ്റ്റേറ്റുമെന്റുകളിൽ ഉൾപ്പെടെ കൃത്രിമത്വം നടത്തിയെന്നും തട്ടിപ്പ് കണ്ട് പിടിച്ചത് കോർപറേഷൻ തന്നെയാണെന്നും ബീന ഫിലിപ്പ് പറഞ്ഞു. കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും മേയര്‍ പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us