പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള രഥ ഘോഷയാത്ര 23ന് രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി. ഘോഷയാത്ര ഡിസംബര്‍ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുന്‍പ് ശബരിമലസന്നിധാനത്ത് എത്തിച്ചേരും. ഡിസംബര്‍ 23ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുളക്ഷേത്ര അങ്കണത്തില്‍ തങ്ക അങ്കി പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ അവസരമുണ്ട്.
തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലങ്ങളും സമയവും എന്ന ക്രമത്തില്‍:
ഡിസംബര്‍ 23ന് രാവിലെ 7ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം (ആരംഭം). 7.15ന് മൂര്ത്തിട്ടഗണപതി ക്ഷേത്രം. 7.30ന് പുന്നംതോട്ടം ദേവീ ക്ഷേത്രം. 7.45ന് ചവുട്ടുകുളംമഹാദേവക്ഷേത്രം. 8ന് തിരുവഞ്ചാംകാവ് ദേവിക്ഷേത്രം. 8.30ന് നെടുംപ്രയാര്‍ തേവലശേരിദേവി ക്ഷേത്രം.9.30ന് നെടുംപ്രയാര്‍ ജംഗ്ഷന്. 10ന് കോഴഞ്ചേരി ടൗണ്‍. 10.15ന്തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളജ് ജംഗ്ഷന്. 10.30ന് കോഴഞ്ചേരി പാമ്പാടിമണ്അയ്യപ്പക്ഷേത്രം. 11ന് കാരംവേലി. 11.15ന് ഇലന്തൂര്‍ ഇടത്താവളം. 11.20ന് ഇലന്തൂര്ശ്രീഭഗവതിക്കുന്ന് ദേവീക്ഷേത്രം. 11.30ന് ഇലന്തൂര്‍ ഗണപതി ക്ഷേത്രം. 11.45ന് ഇലന്തൂര്കോളനി ജംഗ്ഷന്. 12.30ന് ഇലന്തൂര്‍ നാരായണമംഗലം ( ഉച്ചഭക്ഷണം, വിശ്രമം).
ഉച്ചകഴിഞ്ഞ് രണ്ടിന് അയത്തില്‍ മലനട ജംഗ്ഷന്. 2.30ന് അയത്തില്‍ കുടുംബയോഗമന്ദിരം. 2.40ന് അയത്തില്‍ ഗുരുമന്ദിര ജംഗ്ഷന്. 2.50ന് മെഴുവേലി ആനന്ദഭൂദേശ്വരംക്ഷേത്രം. 3.15ന് ഇലവുംതിട്ട ദേവീക്ഷേത്രം. 3.45ന് ഇലവുംതിട്ട മലനട. 4.30ന്മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം. 5.30ന് കൈതവന ദേവീക്ഷേത്രം. 6ന് പ്രക്കാനംഇടനാട് ഭഗവതി ക്ഷേത്രം. 6.30ന് ചീക്കനാല്‍. രാത്രി 7ന് ഊപ്പമണ്‍ ജംഗ്ഷന്. രാത്രി 8ന്ഓമല്ലൂര് ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം(രാത്രി വിശ്രമം).
ഡിസംബര്‍ 24ന് രാവിലെ 8ന് ഓമല്ലൂര്‍ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം(ആരംഭം). 9ന്കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. 10ന് അഴൂര്‍ ജംഗ്ഷന്. 10.45ന് പത്തനംതിട്ടഊരമ്മന് കോവില്‍. 11ന് പത്തനംതിട്ട ശാസ്താക്ഷേത്രം. 11.30ന് കരിമ്പനയ്ക്കല്ദേവിക്ഷേത്രം. 12ന് ശാരദാമഠം മുണ്ടുകോട്ടയ്ക്കല്‍ എസ്എന്‍ഡിപി മന്ദിരം. 12.30ന്വിഎസ്എസ് 78-ാം നമ്പര്‍ ശാഖ കടമ്മനിട്ട. ഉച്ചയ്ക്ക് 1ന് കടമ്മനിട്ട ഭഗവതിക്ഷേത്രം(ഉച്ചഭക്ഷണം, വിശ്രമം).
ഉച്ചകഴിഞ്ഞ് 2.15ന് കടമ്മനിട്ട ഋഷികേശ ക്ഷേത്രം. 2.30ന് കോട്ടപ്പാറ കല്ലേലിമുക്ക്. 2.45ന്പേഴുംകാട് എസ്എന്‍ഡിപി മന്ദിരം. 3.15ന് മേക്കൊഴൂര്‍ ക്ഷേത്രം. 3.45ന് മൈലപ്ര ഭഗവതിക്ഷേത്രം. 4.15ന് കുമ്പഴ ജംഗ്ഷന്. 4.30ന് പാലമറ്റൂര്‍ അമ്പലമുക്ക്. 4.45ന് പുളിമുക്ക്. 5.30ന് വെട്ടൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി. 6.15ന് ഇളകൊള്ളൂര്മഹാദേവക്ഷേത്രം. രാത്രി 7.15ന് ചിറ്റൂര്‍ മുക്ക്. രാത്രി 7.45ന് കോന്നി ടൗണ്‍. രാത്രി 8ന്കോന്നി ചിറയ്ക്കല്‍ ക്ഷേത്രം. രാത്രി 8.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(രാത്രിഭക്ഷണം, വിശ്രമം).
ഡിസംബര്‍ 25ന് രാവിലെ 7.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(ആരംഭം). 8ന് ചിറ്റൂര്മഹാദേവ ക്ഷേത്രം. 8.30ന് അട്ടച്ചാക്കല്‍. 9ന് വെട്ടൂര്‍ ക്ഷേത്രം(പ്രഭാതഭക്ഷണം). 10.30ന്മൈലാടുംപാറ, 11ന് കോട്ടമുക്ക്. 12ന് മലയാലപ്പുഴ ക്ഷേത്രം. 1ന് മലയാലപ്പുഴ താഴം. 1.15ന്മണ്ണാറക്കുളഞ്ഞി. 3ന് തോട്ടമണ്‍കാവ് ക്ഷേത്രം. 3.30ന് റാന്നി രാമപുരം ക്ഷേത്രം(ഭക്ഷണം, വിശ്രമം). 5.30ന് ഇടക്കുളം ശാസ്താക്ഷേത്രം. 6.30ന് വടശേരിക്കര ചെറുകാവ്. രാത്രി 7ന്വടശേരിക്കര പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം. രാത്രി 7.45ന് മാടമണ്‍ ക്ഷേത്രം. രാത്രി 8.30ന്പെരുനാട് ശാസ്താ ക്ഷേത്രം(രാത്രി ഭക്ഷണം, വിശ്രമം).
ഡിസംബര്‍ 26ന് രാവിലെ 8ന് പെരുനാട് ശാസ്താ ക്ഷേത്രം(ആരംഭം). 9ന് ളാഹ സത്രം. 10ന്പ്ലാപ്പള്ളി. 11ന് നിലയ്ക്കല്‍ ക്ഷേത്രം. ഉച്ചയ്ക്ക് 1ന് ചാലക്കയം. 1.30ന് പമ്പ (വിശ്രമം).
പമ്പയില്‍ നിന്നും പകൽ മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്എത്തിച്ചേരും. ഇവിടെ നിന്നും ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന്ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. 27ന്ഉച്ചയ്ക്ക് ആണ് തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ.
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിലയിൽ വർധന. മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തി. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും കൂടും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിക്കും. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
തിരുവനന്തപുരം: സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വരുത്തിയിട്ടുള്ള വിവിധ നിയമങ്ങളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും നടപ്പാക്കൽ അവലോകനത്തിനും അവ ശക്തിപ്പെടുത്തുന്നതിനുമായി 14 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സ്കൂളുകളിലെ സൈക്കോ സോഷ്യൽ പദ്ധതികൾക്കായി 51 കോടി രൂപ മാറ്റി വച്ചതായും മന്ത്രി പറഞ്ഞു. സാനിറ്ററി നാപ്കിനുകൾക്ക് പകരമായി കൂടുതൽ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം പ്രേത്സാഹിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഇതിനായി സ്കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ സർക്കാർ തലത്തിൽ ബോധവൽക്കരണവും […]
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് കടത്ത് എക്സൈസ് പിടികൂടി. ആറ്റിങ്ങൽ ചെമ്പൂരില്‍ താമസിക്കുന്ന ജയേഷിനെയാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. കാറിൽ കടത്തിയ 15 കിലോ കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻ ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച KL-02-AJ -5278 ഫോർഡ് ഫിഗോ കാര്‍ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. […]
അജിത്ത് നായകനായ ചിത്രം ‘തുനിവ്’ ഇപ്പോഴും തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതിയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. അജിത്തിന്റെ ‘തുനിവി’ന്റെ സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സിലാണ്. ചിത്രം ഫെബ്രുവരി എട്ടിനാണ് സ്ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്ജു വാര്യരാണ് ‘തുനിവി’ലെ നായിക. എച്ച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമായ ‘തുനിവി’ന്റെ ഒടിടി പാര്‍ട്ണറെ നേരത്തെ തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ‘തുനിവ്’ ഇതിനകം തന്നെ […]
മൂന്നിലവ് : ജില്ലയിലെ മലയോര മേഖലയായ മൂന്നിലവ് പഞ്ചായത്തിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന കടപുഴ പാലം തകര്‍ന്നിട്ട് ഒരു വര്‍ഷമായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. രാഷ്ട്രീയ പാര്‍ട്ടികളും ഭരണമുന്നണിയും പ്രതിപക്ഷവും ജനപ്രതിനിധികളുമെല്ലാം മൂന്നിലവുകാരെ ഉപേക്ഷിച്ച മട്ടാണ്. ജനപ്രതിനിധികള്‍ തമ്മില്‍ ആരു പാലം പണിയണമെന്ന വാശിയും നിലനില്ക്കുന്നതോടെ വഴിയാധാരമായിരിക്കുകയാണ് മൂന്നിലവ് നിവാസികള്‍. 2021 ഒക്ടോബര്‍ 16നുണ്ടായ പ്രളയത്തിലാണ് തൂണില്‍ മരം വന്നിടിച്ചു സ്ലാബ് തകര്‍ന്നു പാലം അപകടാവസ്ഥയിലായത്. പിന്നീട് നാട്ടുകാർ സംഘടിച്ച് തെങ്ങ് തടി ഇട്ട് ആളുകൾക്ക് നടന്ന് പോകാൻ […]
കേരളത്തിന്റെ ആഭ്യന്തര ഉല്പാദനവും തൊഴിൽ സംരംഭങ്ങളും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കാൻ സർവ സൗകര്യങ്ങളുമൊരുക്കി മേക്ക് ഇൻ കേരള വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. മേക്ക് ഇൻ കേരളയുമായി ബന്ധപ്പെട്ട് വിശദമായ പഠനം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് നടത്തിയിരുന്നു. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് റിപ്പോർട്ട് പ്രകാരം 2021 – 22 ൽ കേരളത്തിലേക്ക് പുറമെ നിന്ന് ഏകദേശം 128000 രൂപയുടെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 92% ഇതര സംസ്ഥാങ്ങളിൽ നിന്നായിരുന്നു. […]
തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിനായി ബജറ്റില്‍ 30 കോടി വകയിരുത്തി. എരുമേലി മാസ്റ്റർ പ്ലാന്‍ അധികമായി 10 കോടിയും കുടിവെള്ള വിതരണത്തിന് 10 കോടിയും നിലക്കൽ വികസനത്തിന് 2.5 കോടിയും വകയിരുത്തിയതായി ധനമന്ത്രി ബാലഗോപാൽ വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതിക്കായി 1436.26 കോടി വകയിരുത്തിയതായും മന്ത്രി അറിയിച്ചു. കേരളത്തിന്റെ ആഭ്യന്തര ഉല്പാദനവും തൊഴിൽ സംരംഭങ്ങളും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കാൻ സർവ സൗകര്യങ്ങളുമൊരുക്കി മേക്ക് ഇൻ കേരള വികസിപ്പിക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി വ്യക്തമാക്കി. മേക്ക് ഇൻ കേരള […]
തിരുവനന്തപുരം: കോവിഡ് മഹാമാരിക്ക് ശേഷം കേരളം അതിജീവനപാതയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വെല്ലുവിളികളെ നേരിട്ട് സംസ്ഥാനത്തിന് മുന്നേറാനായതായി മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്ത് തന്നെ ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തിലാണ്. വിലക്കയറ്റത്തിന്റെ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞുമാറിയിട്ടില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി 2000 കോടി ബജറ്റിൽ മാറ്റിവെച്ചു. വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3 ശതമാനം വളര്‍ച്ച ഉണ്ടായിരിക്കുന്നു. ഉത്പന്ന നിര്‍മാണ മേഖലയിലും വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ധനനയം കേരളത്തെ പ്രതികൂലമായി ബാധിച്ചു. കേന്ദ്രം […]