ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
Advertisment
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത്. ട്രോളി ബാഗിന്റെ പിടിയിൽ ബട്ടൺ രൂപത്തിലാക്കി ഒട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. കാസർകോട് സ്വദേശി മുഹമ്മദിനെ ആണ് കസ്റ്റംസ് പിടികൂടിയത്. ദുബൈയിൽ നിന്നാണ് മുഹമ്മദ് കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്.
വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാൾ കൈവശമുണ്ടായിരുന്ന സ്വർണ്ണം ട്രോളി ബാഗിന്റെ കൈപ്പിടിയിൽ വെച്ച് അതിന് മുകളിൽ ബാന്റേജ് വെച്ച് ഒട്ടിച്ചു. പിന്നീട് ടിഷ്യൂ പേപ്പർ കൊണ്ട് പൊതിഞ്ഞ ശേഷമാണ് വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ചത്.
കസ്റ്റംസ് ഹാളിലെത്തിയപ്പോഴും ഇയാൾ ട്രോളിയിൽ നിന്നും കൈ മാറ്റാൻ തയ്യാറായില്ല. ഇതേ തുടർന്ന് പരിശോധിച്ചപ്പോഴാണ് സ്വർണ്ണം ഒളിപ്പിച്ചത് കണ്ടെത്തിയത്.