Advertisment

മദ്യത്തിന്റെ പൊതുവിൽപ്പന നികുതി വർദ്ധനവ്; ബില്ല് പാസാക്കി നിയമസഭ

New Update

publive-image

Advertisment

തിരുവനന്തപുരം: മദ്യത്തിന്റെ പൊതുവിൽപ്പന നികുതി നാല് ശതമാനം വർദ്ധിപ്പിക്കണമെന്ന ബില്ല് പാസാക്കി നിയമസഭ. മയക്കുമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ മദ്യവില വർധിപ്പിക്കരുതെന്നാണ് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. ലാഭം മദ്യകമ്പനികൾക്ക് മാത്രമാണെന്നും പ്രതിപക്ഷം വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ ഈ നയം അംഗീകരിക്കാൻ കഴിയില്ലെന്ന് പിസി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. 23 പുതിയ ബാറുകൾക്ക് ഈ വർഷം മാത്രം അനുമതി നൽകിയെന്നും പ്രതിപക്ഷ അറിയിച്ചു. അതേസമയം,പുതിയ ബാറ് വന്നത് കൊണ്ട് വിൽപ്പന കൂടിയിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു.

170 കോടി രൂപ മദ്യ കമ്പനികൾക്ക് നേടിക്കൊടുക്കുമ്പോൾ അധിക ഭാരം ജനങ്ങൾക്കാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മയക്കുമരുന്ന് കേസുകൾ വർധിക്കുന്നുവെന്നത് ശരിയാണെന്നും എന്നാൽ മദ്യത്തിന്റെ വിലയിൽ ഗണ്യമായ വർദ്ധനവില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

പരമാവധി 20 രൂപയാണ് മദ്യത്തിന് വർദ്ധിക്കുത്. എല്ലാ ബ്രാന്റുകൾക്കും വില വർധിക്കുന്നില്ല. നികുതി നാല് ശതമാനം വർദ്ധിപ്പിച്ചാലും രണ്ട് ശതമാനം നികുതി വർദ്ധനവ് മാത്രമേ ഫലത്തിലുണ്ടാകൂ. 20 രൂപ കൂടുന്നത് ഒരു പ്രത്യേക ബ്രാൻഡിന് മാത്രമാണ്. 8 ഇനങ്ങൾക്ക് 10 രൂപ കൂടും. ചില ബ്രാൻഡുകൾക്ക് വില കൂടുകയില്ലെന്നും ധനമന്ത്രി വിശദമാക്കി.

Advertisment