കൊല്ലത്ത് കാര്‍ കത്തി പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവം; ദുരൂഹത സംശയിച്ച് നാട്ടുകാര്‍

New Update

publive-image

ചാത്തന്നൂർ: കാറിലിരുന്ന യുവാവ് കാർ കത്തി പൊള്ളലേറ്റ് മരിച്ചു. കാറിന്റെ അകവശം കത്തി നശിച്ചു. വേളമാനൂർ ഉമ മന്ദിരത്തിൽ പരേതനായ സുകുമാരന്റെ മകൻ സുധി വേളമാനൂർ (47) ആണ് മരിച്ചത്. സുധി വേളമാനൂർ കേരള കൗമുദിയുടെ ചാത്തന്നൂർ പ്രാദേശിക ലേഖകനായി പ്രവർത്തിച്ചു വരികയായിരുന്നു.

Advertisment

സുധി വേളമാനൂർ താമസിക്കുന്ന മീനാട് പാലമുക്കിലെ വീട്ടിന് മുന്നിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. തന്റെ ആള്‍ട്ടോ കാര്‍ സുധി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് സംഭവം നടന്നത്. വീട്ടിലുണ്ടായിരുന്ന യുവതി കാറില്‍ കയറാന്‍ ശ്രമിക്കുന്നതിന് തൊട്ടുമുമ്പ് കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കാറിൽ തീ പടരുകയും സീറ്റ് ബെൽറ്റ് ധരിച്ചിരുന്ന സുധി കാറിലിരുന്ന് കത്തി അമരുകയുമായിരുന്നു. പരിസരവാസികൾ ഓടിയെത്തിയെങ്കിലും കാർ കത്തികൊണ്ടിരുന്നതിനാൽ രക്ഷാപ്രവർത്തനം അസാധ്യമായി. നാട്ടുകാർ ചാത്തന്നൂർ പോലീസിനെയും പരവൂർ ഫയർഫോഴ്സിനെയും അറിയിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ച ശേഷമാണ് മരിച്ചത് സുധി ആണെന്ന് വ്യക്തമായത്.

publive-image

വന്‍ ശബ്ദത്തോടെയാണ് കാറില്‍ തീ പടര്‍ന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാറിൽ നിന്നും ഒരു ചെറിയ കുപ്പി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. ചാത്തന്നൂർ എസി പി ബി.ഗോപകുമാറിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. കാർ കത്തിയതിൽ ദുരുഹത സംശയിക്കുകയാണ് നാട്ടുകാര്‍.

മരിക്കുന്നതിന് അര മണിക്കൂർ മുമ്പ് ചാത്തന്നൂരിലെ ഒരു സ്റ്റുഡിയോയിൽ വിളിച്ച് വാർത്ത സംബന്ധമായ ഫോട്ടോ ഉടൻ അയച്ചു കൊടുക്കണമെന്ന് സുധി ആവശ്യപ്പെട്ടിരുന്നു.

സന്ധ്യയോടെ മൃതദ്ദേഹം പാരിപ്പള്ളി ഗവമെഡിക്കൽ കോളേജിലേക്ക് മാറ്റി. ചാത്തന്നൂർ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെ അവകാശത്തെ സംബസിച്ച് സുധി നിർമ്മിച്ച ഹ്രസ്വ ചിത്രത്തിന് സംസ്ഥാന വനിതാ കമ്മീഷന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സുധി രചിച്ച ഗാനങ്ങൾ ഉൾപ്പെടുത്തി ഒരു സംഗീത ആൽബവും ഇറക്കിയിട്ടുണ്ട്. സുശീലയാണ് സുധിയുടെ അമ്മ. സഹോദരങ്ങൾ: സുനിത, സുലത, സുനിൽകുമാർ, സുനീഷ്,സുജ.

Advertisment