'ഉമ്മാന്‍റെ ബാപ്പ ഉണ്ടല്ലോ ഉമ്മയ്ക്ക് ഏറ്റവും, ഇഷ്ടമുള്ള ആള്, ഓരോട് ചോദിക്ക് ഇന്നോട് എന്താ ചെയ്തതെന്ന്'! കൊയിലാണ്ടിയില്‍ 19-കാരി മരിച്ച സംഭവത്തില്‍ മാതൃപിതാവ്‌ അറസ്റ്റില്‍

New Update

publive-image

കോഴിക്കോട്: പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതൃപിതാവ് അറസ്റ്റിൽ. കൊയിലാണ്ടി പൊലീസ് ആണ് 62കാരനെ അറസ്റ്റ് ചെയ്തത്. ഈ മാസം 17നാണ് പത്തൊൻപതുകാരിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി.

Advertisment

പെൺകുട്ടി എഴുതിയ ആത്മഹത്യ കുറിപ്പിൽ നിന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെൺകുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പ് ആദ്യം ഇയാൾ എടുത്തു മാറ്റിയിരുന്നു. എന്നാൽ വിശദമായഅന്വേഷണത്തില്‍ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

"'ഉമ്മ ,വാപ്പി ഇന്നോട് പൊറുക്കണം. ഞാൻ ഇന്‍റെ ഭാഗത്തു നിന്നു വന്ന എല്ലാറ്റിനം ഇന്നോട് പൊരുത്തപ്പെടണം, ഇന്നെ വെറുക്കല്ല ട്ടോ, അസ്സലാം മലൈക്കും, ഉമ്മ ഒരു കാര്യം കൂടി ഉമ്മാന്‍റെ ബാപ്പ ഉണ്ടല്ലോ ഉമ്മയ്ക്ക് ഏറ്റവും, ഇഷ്ടമുള്ള ആള്, ഓരോട്, ചോദിക്ക് ഇന്നോട് എന്താ ചെയ്തതെന്ന്, ഒന്നും അറിയിക്കാണ്ട് എല്ലൊ സഹിച്ച് ഇനി ആവ്ത്തില്ല അതൊണ്ട് ആണ് ഉമ്മ'. ഇത്രയും എഴുതി വെച്ചാണ് റിഫ ജീവനൊടുക്കിയത്''-എന്നായിരുന്നു ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Advertisment