കൊച്ചിന്‍ കാര്‍ണിവലിനൊരുക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ ഛായ: പ്രതിഷേധവുമായി ബിജെപി

New Update

publive-image

Advertisment

കൊച്ചി: കൊച്ചിന്‍ കാര്‍ണിവലിനൊരുക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായയുണ്ടെന്ന് ആരോപിച്ച് ബിജെപിയുടെ പ്രതിഷേധം. ഡിസംബര്‍ 31ന് കത്തിക്കാനൊരുക്കിയ പാപ്പാഞ്ഞിയുടെ നിര്‍മ്മാണം നിര്‍ത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തുടർന്ന് സ്ഥലത്തേക്ക് പോലീസെത്തി ചര്‍ച്ച നടത്തി. ഇതിന് പിന്നാലെ, പാപ്പാഞ്ഞിയുടെ മുഖം മാറ്റി നിര്‍മ്മിക്കാമെന്ന ധാരണയില്‍ ബിജെപി പ്രതിഷേധം അവസാനിപ്പിച്ചു.

ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ പുതുവര്‍ഷ പിറവി ആഘോഷത്തിനായി ഒരുക്കിയ പാപ്പാഞ്ഞിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായയുണ്ടെന്ന് ആരോപണം ഉയർന്നത്. കോവിഡിനെ അതിജീവിച്ച ജനതക്കുള്ള ആദരമെന്ന രീതിയിലാണ് ഇത്തവണ പാപ്പാഞ്ഞിയെ നിര്‍മ്മിക്കുന്നത്.

മുന്‍വര്‍ഷത്തേക്കാള്‍ 10 അടി കൂടുതല്‍ ഉയരത്തിലാണ് ഇത്തവണത്തെ പാപ്പാഞ്ഞി. ഉയര്‍ത്തിവെച്ച വലംകാലിന് കീഴില്‍ കൊറോണ വൈറസിനെ ചവിട്ടിപ്പിടിച്ച രൂപത്തിലാണ് പാപ്പാഞ്ഞിയെ ഒരുക്കുന്നത്. 65 അടി ഉയരത്തിലാണ് ഇരുമ്പ് ചട്ടക്കൂട് നിർമ്മിച്ചിട്ടുള്ളത്.

Advertisment