തെരുവുനായ ആക്രമണത്തില്‍ ഒന്നര വയസുകാരന് കൊല്ലത്ത്‌ ഗുരുതര പരിക്ക്‌

New Update

publive-image

കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ ഒന്നര വയസ്സുകാരന് പരിക്ക്. മയ്യനാട്ടെ രാജേഷ്-ആതിര ദമ്പതികളുടെ മകന്‍ അര്‍ണവിനാണ് പരിക്കേറ്റത്. ശരീരമാസകലം ഗുരുതര പരിക്കേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപതോളം നായകള്‍ കുട്ടിയെ അക്രമിച്ചതായാണ് വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വീടിന്റെ മുറ്റത്തിരുന്ന് കളിക്കുമ്പോഴാണ് സംഭവം.

Advertisment
Advertisment