/sathyam/media/post_attachments/lFbqLJqZDpFvW9Zmx1oh.jpg)
എടപ്പാള്‍: വരകൾകൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച പ്രശസ്ത ചിത്രകാരൻ ആര്‍ട്ടിസ്റ്റ് നമ്പൂതിരി (98) വിടവാങ്ങി. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1925 സെപ്‌തംബർ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ് വാസുദേവൻ നമ്പൂതിരിയുടെ ജനനം. വരയും ഛായാചിത്രവും ശില്‍പകലയും കലാസംവിധാനവും ഉള്‍പ്പെടെ കൈവച്ച മേഖലകളിലെല്ലാം അദ്ദേഹം ശോഭിച്ചു.
2004ല്‍ കേരള ലളിതകലാ അക്കാദമി രാജാരവിവര്‍മ പുരസ്കാരം നല്‍കി ആദരിച്ചു. 2022ലും ലളിതകലാ അക്കാദമി ആദരിച്ചു. കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും (ഉത്തരായനം) സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനാണ്.