കൊല്ലത്ത് കാടുമൂടിയ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയുടെ മൃതദേഹം; ആറു ദിവസത്തോളം പഴക്കം! കൊലപാതകമെന്ന് സംശയം

New Update

publive-image

കൊല്ലം: കൊല്ലത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. ഫാത്തിമ മാതാ നാഷണല്‍ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയ മൃതദേഹത്തിന് ആറു ദിവസത്തോളം പഴക്കമുണ്ട്. കൊറ്റങ്കര സ്വദേശിയായ 32-കാരിയുടെ മൃതദേഹമാണിത്.

Advertisment

തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. പൂര്‍ണനഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ മാസം 29 മുതല്‍ കാണാതാവുകയായിരുന്നു. കൊലപാതകമെന്ന് സംശയിക്കുന്നു. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment