/sathyam/media/post_attachments/JOmzaE8Bys2fVa6o7sAW.jpg)
കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്നത് പ്രമാണിച്ച് കോഴിക്കോട് ജില്ലയില്‍ ഇന്ന് സ്‌കൂൾക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം അവധി നൽകാൻ തീരുമാനമായത്.
ജില്ലയിലെ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ വിദ്യാലയങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി മനോജ്കുമാര്‍ അറിയിച്ചു.