അഞ്ജുശ്രീ ഡിസംബര്‍ 31ന് വാങ്ങിയ ഭക്ഷണം ജനുവരി 1നും കഴിച്ചിരുന്നതായി സഹോദരി; മരണം ആന്തരികാവയവങ്ങളിലെ ഗുരുതര അണുബാധ മൂലം

New Update

publive-image

കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ പെണ്‍കുട്ടിയുടെ മരണം ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര അണുബാധമൂലമെന്ന് പ്രാഥമിക റിപ്പോർട്ട്. ഡിഎംഒയുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി. അതേസമയം, അഞ്ജുശ്രീ ഡിസംബര്‍ 31ന് വാങ്ങിയ ഭക്ഷണം ജനുവരി 1നും കഴിച്ചിരുന്നതായി സഹോദരി അനുശ്രീ പറഞ്ഞു.

Advertisment

രണ്ടുപേര്‍ക്ക് അസ്വസ്ഥതയുണ്ടായി. ഛര്‍ദിയും വയറുവേദനയുമാണ് ഉണ്ടായതെന്നും അനുശ്രീ പറഞ്ഞു. കാസർകോട് തലക്ലായിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് പെരുമ്പള ബേനൂരിലെ കുമാരൻ നായരുടെ മകൾ അഞ്ജുശ്രീ (19) പാർവതിയാണ് മരിച്ചത്. ഡിസംബർ 31 ന് ഉച്ചയോടെ അട്കത്ത്ബയലിലെ അൽറോമാൻസിയ ഹോട്ടലിൽ നിന്നാണ് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്.

ഹോട്ടലിന്റെ ലൈസൻസ് ആരോഗ്യവകുപ്പ് റദ്ദാക്കി. അൽ–റൊമാൻസിയ ഹോട്ടലിന്റെ ഫ്രീസർ വൃത്തിഹീനമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.

Advertisment