ചേന്ദമംഗല്ലൂർ: പൂർവ്വ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നവീകരിച്ച ചേന്ദമംഗല്ലൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു ഐടി ലാബ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയറും ഇൻ്റ്പർപ്പൾ ടെക്നോളജിസിന്റെ സി ഇ ഓയും കോ ഫൗണ്ടർ കൂടിയായ കെ ഷാഹിർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഒ ശരീഫുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു.
/sathyam/media/post_attachments/w4HWb0a6T7scQxQpUFGz.jpg)
പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ നാല് ലക്ഷം രൂപ സ്വരൂപിക്കുകയും 15 പുതിയ കമ്പ്യൂട്ടർ വാങ്ങിക്കുകയും നിലവിലുള്ള നല്ല കമ്പ്യൂട്ടറുകൾ നിലനിർത്തുകയും ചെയ്തു കൊണ്ട് 25 കമ്പ്യൂട്ടറുള്ള വിശാലമായ ഐടി ലാബാണ് വിദ്യാർത്ഥികൾക്കായി സ്കൂൾ തുറന്നു കൊടുത്തത്.
/sathyam/media/post_attachments/rbOG7VuspgoTsC2aVbZi.jpg)
ചടങ്ങിൽ പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ എ പ്ലസ് ലഭിച്ച കൊമേഴ്സ് വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ കെ സുബൈർ, എച്ച് എം യു പി മുഹമ്മദലി, പിടിഎ പ്രസിഡണ്ട് അഡ്വക്കറ്റ് ഉമ്മർ പുതിയോട്ടിൽ, അലുമ്നി പ്രസിഡൻ്റ് അജ്മൽ ആനത്താൻ, സുലൈമാൻ കുഴിക്കര, അധ്യാപകരായ കെ സി അൻവർ, ടി നബീൽ എന്നിവർ ആശംസകൾ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us