'ബസിന് പോലീസ് സംരക്ഷണം നൽകിയില്ല'; തിരുവാര്‍പ്പില്‍ ബസിന് മുന്നിൽ സിഐടിയു കൊടികുത്തിയ സംഭവത്തിൽ കോട്ടയം എസ്പി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

New Update

publive-image

Advertisment

കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ സിഐടിയു പ്രവർത്തകർ ബസിന് മുന്നിൽ കൊടികുത്തിയ സംഭവത്തിൽ കോട്ടയം എസ്പി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം. ബസിന് പോലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാണിച്ച് ബസുടമ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

കോട്ടയം എസ്പിയും കുമരകം സിഐയും തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. വെട്ടിക്കുളങ്ങര രാജ്മോഹൻ കൈമളിന്‍റെ നാലു ബസുകളും സർവീസ് നടത്തുന്നതിന് പോലീസ് സംരക്ഷണം നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

എന്നാൽ ഈ ഉത്തരവ് കാറ്റിൽപറത്തിയായിരുന്നു സിഐടിയു നേതാക്കൾ ബസിനു മുന്നിൽ കൊടികുത്തിയതും സർവീസ് തടഞ്ഞതും. ഇതിനു പിന്നാലെയാണ് കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചത്.

Advertisment