നാദാപുരത്ത് ബൈക്ക് യാത്രികരായ നാലുപേർക്ക് കടന്നൽ കുത്തേറ്റു; രണ്ട് പേരുടെ നില ഗുരുതരം

New Update

publive-image

കോഴിക്കോട്: നാദാപുരത്ത് ബൈക്ക് യാത്രികര്‍ക്ക്‌ കടന്നൽ കുത്തേറ്റു. മാണിക്കോത്ത് പാലത്തിനടുത്ത് നിന്നാണ് ബൈക്ക് യാത്രക്കാരായ അമ്മദ് ചാലിൽ (62), കുഞ്ഞബ്ദുല്ല മരുതൂർ (65), വരിക്കോളി സ്വദേശി വാടക സ്റ്റോർ തൊഴിലാളി ബാബു കുറ്റിപൊയിൽ (56), ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നയാൾ എന്നിവർക്കാണ് കുത്തേറ്റത്. ഇതില്‍ അമ്മദിന്റെയും, കുഞ്ഞബ്ദുല്ലയുടെയും നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment
Advertisment