/sathyam/media/post_attachments/qKK18uHb2gUocLDvGhSX.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എന്തൊക്കെ പോംവഴികളാണ് സര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിക്കുകയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ സാഹചര്യത്തില്‍ പല ഊഹാപോഹങ്ങളും ശക്തമാണ്. സർക്കാർ ജീവനക്കാരുടെയും, അധ്യാപകരുടെയും പെൻഷൻ പ്രായം 57 ആയി ഉയർത്തുമോയെന്നതാണ് അതിലൊന്ന്.
ജീവനക്കാരുടെയും, അധ്യാപകരുടെയും പെൻഷൻ പ്രായം 57 ആക്കണമെന്ന് കെ മോഹൻദാസ് അധ്യക്ഷനായ ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാർശയുമുണ്ട്. പൊതുമേഖലാസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കാൻ മൂന്ന് മാസം മുമ്പ് സർക്കാർ ഉത്തരവിറക്കിയെങ്കിലും ശക്തമായ എതിർപ്പിൽ പിൻവാങ്ങുകയായിരുന്നു.
എന്നാല്‍, പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചാല്‍ ഇടതുമുന്നണിയിലെ ഉള്‍പ്പെടെ യുവജനസംഘടനകളുടെയും മറ്റു പ്രക്ഷോഭം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അത്തരത്തിലൊരു സാഹസത്തിന് സര്‍ക്കാര്‍ മുതിരുമോയെന്ന് കണ്ടറിയണം.