Advertisment

കണ്ണ് കൊണ്ട് കാണാൻ സാധിക്കാത്തത് കരളു കൊണ്ട് നേടാൻ സാധിക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട്

New Update

publive-image

Advertisment

ചേർപ്പുങ്കൽ: കണ്ണ് കൊണ്ട് കാണാൻ സാധിക്കാത്തത് കരളു കൊണ്ട് നേടാൻ സാധിക്കണമെന്ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു. പാലാ രൂപത ഭവനനിർമാണ പദ്ധതിയുടെ ഭാഗമായി ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോനാ പള്ളിയുടെ നേതൃത്വത്തിൽ മാർസ്ലീവാ നഗറിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും ആശീർവാദവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മാർ കല്ലറങ്ങാട്ട്. അപ്പം മുറിച്ചു നൽകുമ്പോൾ മാത്രമാണ് അത് ആസ്വാദ്യകരമാകുന്നതെന്നും മുറിക്കപ്പെടേണ്ട അപ്പമായി നമ്മുടെ സ്വകാര്യ സ്വത്തിനെ നാം കാണണമെന്നും ബിഷപ്പ് ഓർമപ്പെടുത്തി.

സാമൂഹ്യസേവനരംഗത്തെ പാലാ രൂപതയുടെ പ്രത്യേകിച്ച് ചേർപ്പുങ്കൽ ഇടവകയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയം ആണെന്ന് ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തിയ ഹൊസൂർ രൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ പറഞ്ഞു. നമ്മൾ മറ്റുള്ളവർക്ക് എപ്പോഴും സഹായഹസ്തം നൽകുന്നവർ ആകണം എന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ അനുമോദനയോഗത്തിൽ ജോസ് കെ മാണി എം പി, എം.എല്‍.എമാരായ മോൻസ് ജോസഫ്, മാണി സി കാപ്പൻ, മുന്‍ എം.എല്‍.എ പി സി ജോർജ്, മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ ജോസഫ് കണിയോടിക്കൽ, കിടങ്ങൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ബോബിച്ചൻ കീക്കോലിൽ, ജില്ലാ പഞ്ചായത്ത്‌ അംഗം ജോസ് മോൻ മുണ്ടക്കൽ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം പ്രൊഫ. മേഴ്‌സി ജോൺ, പഞ്ചായത്ത് അംഗം പി എം ബിനു, ജില്ലാ ജഡ്‌ജി ജോഷി ചാവേലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വികാരി വെരി. റവ. ഫാ. ജോസഫ് പാനാമ്പുഴ സ്വാഗതവും സഹവികാരി ഫാ. തോമസ് ഓലയത്തിൽ കൃതജ്ഞതയും പറഞ്ഞു.

ചേർപ്പുങ്കൽ പള്ളിക്ക് 32സെന്റ് സ്ഥലം സൗജന്യമായി നൽകിയ ജോസ് കോട്ടയിൽ, മറിയാമ്മ ജോസ് കോട്ടയിൽ എന്നിവരെ ഷാൾ അണിയിച്ചും മെമെന്റോ നൽകിയും ആദരിച്ചു. ഭാവനനിര്മാണത്തിനു നേതൃത്വം നൽകിയ വിവിധ സന്നദ്ധ സംഘടനകളായ സ്കൗട്ട് ആൻഡ് ഗൈഡ് ഏറ്റുമാനൂർ ബ്ലോക്ക്‌, ബ്രില്യന്റ് സ്റ്റഡി സെന്റർ പാലാ, കർമലീത്താ മഠം ചേർപ്പുങ്കൽ, കുറുമുണ്ടയിൽ ജ്വൂലറി പാലാ, എം എസ് ബിൽഡേഴ്‌സ് ചേർപ്പുങ്കൽ, വിൻസെന്റ് ഡി പോൾ സൊസൈറ്റി ചേർപ്പുങ്കൽ, സ്നേഹദീപം പദ്ധതി ചേർപ്പുങ്കൽ, എന്നിവരെയും മെമെന്റോ നൽകി ആദരിച്ചു.

Advertisment