New Update
Advertisment
തിരുവനന്തപുരം: ഗുജറാത്ത് കാലപത്തില്‍ ഒന്നാം പ്രതി മോദിയും രണ്ടാം പ്രതി അമിത് ഷായുമാണെന്നും, അതാണ് പാര്‍ട്ടി നയമെന്നും കെ. മുരളീധരന്‍ എം.പി. അതിന് എതിരായിട്ടുള്ള അഭിപ്രായം ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർ പാർട്ടിയിൽ നിന്ന് പുറത്ത് പോകണമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
ഗുജറാത്ത് കലാപത്തിന്റെ സത്യങ്ങൾ ബിബിസിയിലൂടെ പുറത്ത് വരുമ്പോൾ അത് ജനശ്രദ്ധ യിൽ പെടുത്തുന്ന രീതിയിൽ മതേതര കക്ഷികൾ അതിന്റെ പ്രദർശനം നടത്തി വരികയാണ്. അതിനെതിരായിട്ട് എടുക്കുന്ന ഏതൊരു നിലപാടും ആര് എടുത്താലും അത് കേന്ദ്രത്തിന് സ്തുതി പാടലാണ് അങ്ങനെയുള്ളവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.