ഗവർണറുടെ ‘അറ്റ് ഹോമിൽ’ മുഖ്യമന്ത്രി പങ്കെടുക്കും; വിരുന്ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്

New Update

publive-image

തിരുവനന്തപുരം : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന അറ്റ് ഹോം പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക.

Advertisment

2020ലാണ് അവസാനമായി അറ്റ് ഹോം നടന്നത്. രാജ്ഭവനിൽ റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിക്കുന്ന സായാഹ്ന വിരുന്നിനെ അറ്റ് ഹോം എന്നാണ് വിശേഷിപ്പിക്കുന്നത്. വൈകിട്ട് 6.30നാണ് പരിപാടി. മന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും ക്ഷണമുണ്ട്. ഗവർണർ സർക്കാർ പോരിലെ മഞ്ഞുരുകലിന്റെ പശ്ചാത്തലത്തിലാണ് വിരുന്നിൽ പങ്കെടുക്കാനുള്ള തീരുമാനം.

ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ അടക്കം മന്ത്രിസഭ വിട്ടു നിന്നിരുന്നു. സർക്കാരിന്റെ ക്രിസ്മസ് ആഘോഷങ്ങളിൽ ഗവർണർക്കു ക്ഷണമുണ്ടായില്ല. ഓണം ഘോഷയാത്രയുടെ സമാപനത്തിനും ഗവർണറെ ക്ഷണിച്ചിരുന്നില്ല.

Advertisment