സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു

New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. ഇന്ധന സർചാർജായി യൂണിറ്റിന് ഒമ്പത് പൈസ വച്ച് ഈടാക്കാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. അടുത്ത മാസം ഒന്ന് മുതൽ മെയ് 31 വരെ മൂന്ന് മാസത്തേക്കാണ് വർധനവെന്ന് ഉത്തരവിൽ പറയുന്നു.

Advertisment

കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ കെഎസ്ഇബി പുറത്തു നിന്ന് വൈദ്യുതി വാങ്ങിയതിനെത്തുടർന്ന് അധികമായി ചെലവായ 87 കോടി രൂപ സർചാർജായി ഈടാക്കാൻ കെഎസ്ഇബി അനുമതി തേടിയിരുന്നു.

യൂണിറ്റിന് 14 പൈസ വച്ച് സർചാർജായി ഈടാക്കാനാണ് കെഎസ്ഇബി അനുമതി തേടിയിയത്. എന്നാൽ, പൊതു ഹിയറിങ്ങടക്കം നടത്തി നിരക്ക് ഒമ്പത് പൈസയായി റഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുകയായിരുന്നു. ആയിരം വാട്‌സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റിൽ കവിയാതെ ഉപഭോഗം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കളെ ഇന്ധന സർചാർജിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Advertisment