കേന്ദ്രബജറ്റില്‍ എയിംസ് പ്രഖ്യാപനമില്ല; കേരളത്തിന്റെ സ്വപ്‌നം ഇനിയും അകലെ

New Update

publive-image

തിരുവനന്തപുരം: കേന്ദ്രബജറ്റില്‍ അനുകൂല പ്രഖ്യാപനം ഉണ്ടാകാത്തതിനാല്‍ കേരളത്തിന്റെ 'എയിംസ്' സ്വപ്‌നം ഇനിയും അകലുന്നു. ഏറെ നാളത്തെ സംസ്ഥാനത്തിന്റെ പ്രതീക്ഷയായിരുന്ന എയിംസ് ഇത്തവണത്തെ ബജറ്റില്‍ അനുവദിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല.

Advertisment

കോഴിക്കോട് കിനാലൂരിലാണ് എയിംസിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഉടന്‍ അനുമതി നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അതും പരിഗണിച്ചില്ല.

ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് നീട്ടണം, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കണം, ക്ഷേമപെന്‍ഷനുകളിലെ കേന്ദ്രവിഹിതം വര്‍ധിപ്പിക്കണം, കശുവണ്ടി മേഖലയിലെ പ്രത്യേക പാക്കേജ് തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല.

Advertisment