/sathyam/media/post_attachments/G9pjOXmLlvhbmXUKd07o.jpg)
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളം നേരിട്ടത് ക്രൂരമായ അവഗണനയാണെന്ന് കെ.എന്‍ ബാലഗോപാല്‍. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ തോതിലുള്ള കേന്ദ്ര വിഹിതമാണ് കേരളത്തിന് ലഭിച്ചത്. കേന്ദ്ര ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളുണ്ടെങ്കിലും അതിന്റെ ഗുണം താഴേത്തട്ടില്‍ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.
‘നടപ്പ് വര്‍ഷത്തെ ചെലവായി ബജറ്റില്‍ പറയുന്നത് 1,13,099 കോടി രൂപയാണ്. അതേസമയം, വരും വര്‍ഷത്തില്‍ ചെലവായി 86,144 കോടി രൂപയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭക്ഷ്യ സുരക്ഷ പദ്ധതി, പി.എം.എ.വൈ, യു.എ.ഡി.എഫ് പദ്ധതികള്‍, നെല്ല്, ഗോതമ്പ് സംഭരണം തുടങ്ങിയവക്കുള്ള ബജറ്റ് വിഹിതം കുറവാണ്.
‘ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള ചെലവിലേക്ക് 2,14,696 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചിട്ടുള്ളത്. വരും വര്‍ഷത്തില്‍ 1,57,207 കോടിയാണ് വകയിരുത്തിട്ടുള്ളത്. കണക്ക് പ്രകാരം ബജറ്റ് വിഹിതത്തില്‍ കുറവാണുള്ളത്. ഭക്ഷ്യ സുരക്ഷ പദ്ധതിയെ ഇത് എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്’, ധനമന്ത്രി ചൂണ്ടിക്കാട്ടി.