ബജറ്റിനെതിരെ പ്രതിഷേധം ഇരമ്പുന്നു; യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവർത്തകർ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി ! മുഖ്യമന്ത്രിക്ക് യൂത്ത്കോൺഗ്രസിന്‍റെ കരിങ്കൊടി; വില വർധനക്കെതിരെ എഐവൈഎഫ്

New Update

publive-image

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരേ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച മാര്‍ച്ച്. പ്രവര്‍ത്തകര്‍ ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു. ആലുവയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. ഇന്ധന വില വർദ്ധനക്കെതിരെ സി പി ഐയുടെ യുവജന സംഘടനയായ എ ഐ വൈ എഫും രംഗത്തെത്തി.

Advertisment

ആലുവ ബൈപ്പാസില്‍ വെച്ചാണ് പ്രതിഷേധം നടന്നത്. പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിന്‍ഷാദ് ജിന്നാസ്, ലിന്റോ പി. ആന്റോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.

പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏർപ്പെടുത്തിയത് തിരിച്ചടിയാണെന്ന് എ ഐ വൈ എഫ് പറഞ്ഞു. ഇന്ധന വില കുറക്കാത്ത കേന്ദ്ര സർക്കാർ നയം തന്നെ സംസ്ഥാന സർക്കാരും പിന്തുടരുന്നത് ശരിയല്ലെന്നും വില വർധന പിൻവലിക്കണമെന്നും എ ഐ വൈ എഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

Advertisment