സംസ്ഥാന ബജറ്റിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധത്തിന്‌; നാളെ കരിദിനം ആചരിക്കും! ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളും ആലോചനയില്‍

New Update

publive-image

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്.ബജറ്റിലെ കടുത്ത നികുതി നിര്‍ദേശങ്ങൾക്കെതിരെ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ കെപിസിസി നിര്‍ദേശിച്ചു. മണ്ഡലാടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനവും നടത്തും.

Advertisment

ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള വലിയ പ്രതിഷേധ പരിപാടികളും ആലോചനയിലുണ്ടെന്ന് നേതൃത്വം വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദേശ പ്രകാരം മുൻ കൂട്ടി നോട്ടീസ് നൽകി കൊണ്ട് ഹര്‍ത്താൽ ആചരിക്കുന്ന കാര്യമാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ബജറ്റിനെതിരെ പൊതുജനമധ്യത്തിൽ ശക്തമായ പ്രചാരണം അഴിച്ചു വിടാനാണ് കെപിസിസി യോഗത്തിലുണ്ടായ തീരുമാനം.

ബജറ്റിലെ ജനവിരുദ്ധ പ്രഖ്യാപനങ്ങൾക്കെതിരെ തീപാറുന്ന സമരം വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മുന്നറിയിപ്പ് നൽകി.

Advertisment