കോഴിക്കോട്ട് സ്വകാര്യബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

New Update

publive-image

കോഴിക്കോട്: നല്ലളം മോഡേണ്‍ ബസാറില്‍ സ്വകാര്യബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ഥി മരിച്ചു. മോഡേൺ ബസാർ പാറപ്പുറം റോഡിൽ അൽ ഖൈറിൽ റഷീദിന്റെ മകൾ റഫ റഷീദ് (21) ആണു മരിച്ചത്. രാത്രി 7.30നാണു അപകടം. മെഡിക്കൽ കോളജിൽ നിന്നു മണ്ണൂർ വടക്കുമ്പാടേക്ക് പോകുകയായിരുന്ന ദേവി കൃഷ്ണ ബസാണ് ഇടിച്ചത്. മുക്കം കെ.എം.സി.ടി. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയാണ് റഫ.

Advertisment
Advertisment