ഭാര്യയുമായി സൗഹൃദം പുലര്‍ത്തിയതിന് പ്രവാസിയുടെ ക്വട്ടേഷന്‍; യുവാവിനെ മര്‍ദ്ദിച്ച മൂന്നംഗ സംഘം പിടിയില്‍

New Update

publive-image

കോഴിക്കോട്: ഏവിയേഷന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ മൂന്നംഗം സംഘം പിടിയില്‍. പയ്യാനക്കൽ സ്വദേശി മുഫീദ മൻസിലിൽ ഷംസുദീൻ ടി വി (31) , ചക്കുംകടവ് ആനമാട് അരീക്കാടൻ വീട്ടിൽ മുഹമ്മദ് റഫീക്ക് (34), പയ്യാനക്കൽ കീഴിൽപറമ്പ് ഷഹദ് മൻസിലിൽ കെഫ്സീബ് (31) എന്നിവരാണ് പിടിയിലായത്.

Advertisment

ജനുവരി 15നാണ് മാത്തോട്ടം സ്വദേശിയായ യുവാവിനെ ഇവര്‍ മര്‍ദ്ദിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന പയ്യാനക്കൽ സ്വദേശിയുടെ ഭാര്യയുമായി യുവാവിനുള്ള സൗഹൃദമാണ് ക്വട്ടേഷനു കാരണമായത്. പൊലീസ് അന്വേഷണത്തിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലായി ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു.

അതിനിടെ പ്രതികൾ കർണ്ണാടക ഭാഗത്തേക്ക് യാത്ര ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം ഉടനെ ഉടുപ്പിയിലേക്ക് പോവുകയും ട്രെയിനിൽ വന്നുകൊണ്ടിരുന്ന പ്രതികളെ സബ്ബ് ഇൻസ്പെക്ടർ ഒ മോഹൻദാസിന്‍റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്ത് കോഴിക്കോട് എത്തിക്കുകയുമായിരുന്നു.

Advertisment