പ്രശ്‌നങ്ങള്‍ പറയേണ്ടത് വാര്‍ത്തയാകുന്ന തരത്തിലല്ല ! ഗണേഷ് കുമാറിനെതിരെ രോഷാകുലനായി മുഖ്യമന്ത്രി

New Update

publive-image

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാർ എംഎൽഎയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലാണ് വിമർശനം ഉന്നയിച്ചത്. വാർത്തയാകുന്ന രീതിയിലല്ല പ്രശ്നങ്ങൾ ഉന്നയിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ശൈലി ശരിയല്ല. സർക്കാർ പണം അനുവദിക്കാതെയാണോ ഗണേഷിന്റെ മണ്ഡലമായ പത്തനാപുരത്ത് വികസനം നടന്നതെന്നു മുഖ്യമന്ത്രി ചോദിച്ചു.

Advertisment

ഗണേഷ് കുമാർ ഇന്നത്തെ എൽഡിഎഫ് പാര്‍ലമെൻ്ററി പാര്‍ട്ടി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ ഗണേഷിൻ്റെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ സർക്കാറിനും മന്ത്രിമാർക്കുമെതിരെ ഗണേഷ് ഉന്നയിച്ച വിമർശനങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

മണ്ഡലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നതെന്നുമായിരുന്നു ഗണേഷിന്റെ വിമര്‍ശനം. മന്ത്രിമാര്‍ക്കെതിരെയും വകുപ്പുകള്‍ക്കെതിരെയും ഗണേഷ് രംഗത്തെത്തിയിരുന്നു. പത്തനാപുരത്തിന് അനുവദിച്ച പദ്ധതികളുടെ കണക്കും മുഖ്യമന്ത്രി വായിച്ചു.

Advertisment