Advertisment

ഉമ്മൻചാണ്ടിയുടെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു ; മെഡിക്കൽ ബുള്ളറ്റിൻ രാവിലെ പുറത്തുവിടും ! ആരോഗ്യമന്ത്രി ആശുപത്രിയിലെത്തും

New Update

publive-image

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. നെഫ്രോളജി വിഭാഗം മേധാവി ഡോ മഞ്ജു തമ്പിയുടെ നേതൃത്വത്തിലാണ് ബോര്‍ഡ്. മെഡിക്കല്‍ ബുള്ളറ്റിന്‍ ഇന്ന്‌ രാവിലെ 10: 30 ന് പുറത്തുവിടും. ഉമ്മൻ ചാണ്ടിക്ക് ന്യുമോണിയയുടെ ആരംഭ ഘട്ടമാണെന്ന് ആരോഗ്യവിദഗ്ദർ അറിയിച്ചു. നിലവിൽ ആന്റിബയോട്ടിക് മരുന്ന് കൊടുത്ത് തുടങ്ങിയിട്ടുണ്ട്.

അതിനിടെ ഉമ്മൻചാണ്ടിയെ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യവിവരം അന്വേഷിച്ചു. ഉമ്മൻചാണ്ടിയുടെ കുടുംബത്തെയാണ് മുഖ്യമന്ത്രി വിളിച്ച് ആരോഗ്യവിവരം അന്വേഷിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ആശുപത്രിയിലെത്തും.

Advertisment