/sathyam/media/post_attachments/Q9EG4b5kaT3zoY8tazen.jpg)
കൊല്ലം : കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിലെ താമസത്തിൽ വിശദീകരണവുമായി യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. അമ്മയുടെ ചികില്‍സ ഉള്‍പ്പെടെ പരിഗണിച്ചാണ് അവിടെ താമസിച്ചത്. കോവിഡ് കാലത്ത് അമ്മയ്ക്കു സ്ട്രോക്ക് വന്നിരുന്നു. അമ്മയെ വീട്ടില്‍ തനിച്ചാക്കി പോകാന്‍ കഴിയില്ലായിരുന്നു. വിമര്‍ശിക്കുന്നവര്‍ തന്റെ ഈ അവസ്ഥ മനസിലാക്കണമെന്നും ചിന്ത പറഞ്ഞു.
പുറത്ത് പറയുന്ന തരത്തിലുള്ള വാടകയൊന്നും താന്‍ നല്‍കിയിട്ടില്ലെന്നും മാസം 20000 രൂപ മാത്രമാണ് വാടകയായി നല്‍കിയതെന്നും ചിന്ത വിശദീകരിച്ചു. ദിവസവാടക 8490 രൂപ വരുന്ന റിസോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റിലാണ് താന്‍ ഒന്നര വര്‍ഷം താമസിച്ചതെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പ്രതികരണം നടത്തുകയായിരുന്നു ചിന്ത.
അനാരോഗ്യത്തിന്റെ അവശതകളുള്ള അമ്മയുടെ ചികിത്സാ സമയത്താണ് റിസോർട്ടിൽ താമസിച്ചതെന്നും അറ്റാച്ച്ഡ് ബാത്റൂമില്ലാത്ത സ്വന്തം വീട് പുതുക്കി പണിയുന്ന സമയമായിരുന്നുവെന്നുമാണ് ചിന്ത ജെറോമിന്റെ വിശദീകരണം. ഇരുപതിനായിരം രൂപയാണ് വാടകയിനത്തിൽ നൽകിയത്. തന്റെ സാലറിക്കൊപ്പം അമ്മയുടെ പെൻഷൻ തുകയുമുപയോഗിച്ച് വാടക നൽകിയെന്ന് ചിന്ത വിശദീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us