കൊടുവള്ളിയില്‍ ഡിആര്‍ഐ റെയ്ഡ്: 4.11 കോടിയുടെ സ്വർണവും 13.5 ലക്ഷം രൂപയും പിടിച്ചെടുത്തു; നാല് പേര്‍ അറസ്റ്റില്‍

New Update

publive-image

കോഴിക്കോട്: കൊടുവള്ളിയില്‍ സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഡി.ആര്‍.ഐ. ഏഴ് കിലോ സ്വര്‍ണ്ണം പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്തു. 13.5 ലക്ഷം രൂപയും പിടിച്ചെടുത്തു. കള്ളക്കടത്ത് സ്വര്‍ണം ഉരുക്കി നല്‍കുന്ന കേന്ദ്രത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Advertisment

പിടികൂടിയ സ്വര്‍ണ്ണത്തിന് 4.11 കോടി രൂപ വിലവരുമെന്ന് ഡി.ആര്‍.ഐ. അറിയിച്ചു. കൊച്ചിയില്‍ നിന്നുള്ള ഡി.ആര്‍.ഐ. സംഘമാണ് തിരച്ചില്‍ നടത്തിയത്. മിശ്രിത രൂപത്തില്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം ഉരുക്കി നല്‍കുന്ന കേന്ദ്രമാണിത്.

Advertisment