Advertisment

ബജറ്റില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍: തുർക്കി ദുരിതാശ്വാസത്തിന് കേരളത്തിന്റെ വക 10 കോടി

New Update

publive-image

Advertisment

തിരുവനന്തപുരം: ഭൂകമ്പം നാശംവിതച്ച തുര്‍ക്കിക്കും സിറിയയ്ക്കും ദുരിതാശ്വാസ സഹായമായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കു നൽകുന്ന മറുപടിയിലായിരുന്നു ധനമന്ത്രി പുതിയ തീരുമാനം അറിയിച്ചത്.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും 10 കോടി അനുവദിച്ചു. അഷ്ടമുടിക്കായൽ ശുചീകരണത്തിന് 5 കോടിയും അനുവദിച്ചിട്ടുണ്ട്. അങ്കണവാടി, ആശാ പ്രവർത്തകർക്ക് ശമ്പളക്കുടിശ്ശികയും അനുവദിച്ചു. കരമന-കളിയിക്കാവിള റോഡ് വികസനത്തിനുള്ള നടപടികള്‍ അതിവേഗത്തില്‍ സ്വീകരിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.

പട്ടയം മിഷന്‍ നടപ്പിലാക്കാന്‍ രണ്ട് കോടി, കണ്ണൂര്‍ വിമാനത്താവളത്തിന് ഒരുകോടി, സ്‌കൂളുകളില്‍ കായിക പരിശീലനത്തിനായി മൂന്ന് കോടി, ഭിന്നശേഷി കുട്ടികളുടെ കലാമേളയായ സമ്മോഹനം പരിപാടിക്ക് 20 ലക്ഷം, തലശ്ശേരി മണ്ഡലത്തിലെ മയ്യഴി വിനോദ സഞ്ചാര പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടി എന്നിങ്ങനെയും തുക അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.

Advertisment