‘ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ..’; പശു ആലിം​ഗന ദിനത്തെ ട്രോളി മന്ത്രി ശിവൻകുട്ടി

New Update

publive-image

തിരുവനന്തപുരം: ഫെബ്രുവരി 14ന് കൗ ഹ​ഗ് ഡേ (പശു ആലിം​ഗന ദിനം) ആയി ആചരിക്കണമെന്ന കേന്ദ്ര മൃ​ഗസംരക്ഷണ ബോർഡിന്റെ നിർദേശത്തെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നാടോടിക്കാറ്റ് എന്ന സിനിമയിലെ രംഗം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്. ‘‘ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്... ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ...’’ എന്നും കുറിച്ചിരിക്കുന്നു.

Advertisment

https://www.facebook.com/comvsivankutty/videos/546464924121407/?t=7

മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണ് ‘പശു ആലിംഗന ദിന’ത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ വിശദീകരണം. പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ നിർദേശം വന്നത് വലിയ തരത്തിലുള്ള ചർച്ചയ്ക്ക് വഴി തുറന്നു.

Advertisment