/sathyam/media/post_attachments/oymdh4NVRYIzBjIj5dWh.jpg)
കൊച്ചി: എം.ജി. സര്‍വകലാശാല കലോത്സവ വേദിയില്‍ കൃപയ്ക്കും നദീമിനും പ്രണയസാഫല്യം. മഹാരാജാസ് കോളേജ് പൂര്‍വ വിദ്യാര്‍ഥികളായ ഇരുവരും കലോത്സവത്തിനെത്തിയ വിദ്യാര്‍ഥികളെ സാക്ഷിനിര്‍ത്തി വിവാഹിതരാവുകയായിരുന്നു. 2014 മുതല്‍ 2017 വരെ കോളേജിലെ ബിരുദ വിദ്യാര്‍ഥികളായിരുന്നു ഇരുവരും.
മട്ടാഞ്ചേരി സബ് രജിസ്ട്രാർ ഓഫീസീൽ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ബാക്കി ചടങ്ങുകൾക്കായി ഇരുവരും മഹാരാജാസില്‍ എത്തുകയായിരുന്നു. ആറു വർഷം മുമ്പ് ഡിഗ്രി പഠനം പൂർത്തിയാക്കി മടങ്ങിയ നദീമും കൃപയും വിവാഹത്തിനായി തിരഞ്ഞെടുത്തത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു. പൂർവ വിദ്യാർഥികളുടെ വിവാഹം മഹാരാജാസ് കാംപസിനു വേറിട്ട അനുഭവമായി.
മഹാരാജാസ് കോളജിലെ ഫിലോസഫി വിദ്യാര്‍ഥിനിയായിരുന്നു കൃപ. എന്‍വയോണ്‍മെന്റല്‍ കെമസ്ട്രി വിദ്യാര്‍ഥിയായിരുന്നു നദീം. ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. നദീമിന്റെ ബന്ധുക്കൾക്ക് വിവാഹത്തിന് സമ്മതമായിരുന്നെങ്കിലും കൃപയുടെ വീട്ടിൽ എതിർസ്വരങ്ങൾ ഉയർന്നു. അങ്ങനെയാണ് ഇരുവരും രജിസ്റ്റർ വിവാഹത്തിന് തീരുമാനിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us