New Update
/sathyam/media/post_attachments/fB9U5W8cYq9CwZGu2J6g.jpg)
വടകര: ചൂണ്ടയിടുന്നതിനിടയിൽ കടലിൽ വീണ യുവാവ് മരിച്ചു. കുഞ്ഞിപ്പള്ളി ബ്ലോക്ക് ഓഫിസിന് സമീപം സിദ്ധീഖ് മഹലിൽ ഹാരിസ് (34) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെ ചോമ്പാല ഹാർബറിൽ ചൂണ്ടയിടുന്നതിനിടയിൽ അബദ്ധത്തിൽ കടലിൽ വീഴുകയായിരുന്നു.
Advertisment
മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുഞ്ഞിപ്പള്ളിയിൽ അബൂബക്കർ ഹാജിയുടെയും സൈനബയുടെയും മകനാണ് ഹാരിസ്. സഹോദരങ്ങൾ: ആരിഫ്, മുഹമ്മദ്, ഹർഷീന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us