New Update
/sathyam/media/post_attachments/zfkoGdoW2LOymHNkTMEI.jpg)
കോഴിക്കോട്: മോഷണം നടത്തുന്നതിനിടെ രക്ഷപ്പെട്ട യുവാവ് വാഹനാപകടത്തില്‍പെട്ടു. അബോധാവസ്ഥയിലായ മോഷ്ടാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Advertisment
താമരശ്ശേരി തച്ചംപൊയിൽ പുത്തൻതെരുവിൽ അഷ്റഫിന്റെ പലചരക്ക് കടയിൽ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് മോഷണം നടന്നത്. മോഷണം നടത്തുന്നത് നാട്ടുകാര്‍ കണ്ടുവെന്ന് മനസിലാക്കിയ ഇയാള്‍ രക്ഷപ്പെടുന്നതിനിടെ വാഹനാപകടത്തില്‍ പെടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us