/sathyam/media/post_attachments/bHVK6WlW07p96oRmXJM7.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നതിനൊപ്പം മരണപ്പെടുന്നവരുടെ സംഖ്യയും ഉയരുന്നതിൽ ആശങ്ക. ഒരാഴ്ചത്തെ കണക്കുകൾ പ്രകാരം 36 പേരാണ് പകര്‍ച്ച വ്യാധികള്‍ പിടിപെട്ട് മരിച്ചത്. ഇന്ന് മാത്രം ജീവൻ നഷ്ടമായത് ആറ് പേർക്കും.
ഇന്ന് പനി ബാധിച്ച് 11418 പേര്‍ ചികിത്സ തേടി. 127 പേര്‍ക്ക് ഡെങ്കി പനിയും 11 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 6 പേരാണ് എച്ച്‌വണ്‍എന്‍വണ്‍ പിടിപെട്ട് ചികിത്സ തേടിയത്.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ആണ് ഡെങ്കി പനി ബാധിതര്‍ കൂടുതലുളളത്. പനി, ചുമ, തലവേദന, ജലദോഷം, പേശിവേദന എന്നിവ ഡെങ്കിപ്പനി, എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയ രോഗങ്ങളുടെയും ലക്ഷണങ്ങളായതിനാല്‍ ഡോക്ടറെ കണ്ടു ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്.