യുവ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു; അവിചാരിത മരണം പുതിയ ചിത്രം 'നാൻസി റാണി' പുറത്തിറങ്ങാനിരിക്കെ

New Update

publive-image

കോട്ടയം: സംവിധായകൻ മനു ജെയിംസ്‌ (31) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Advertisment

അഹാന കൃഷ്ണകുമാർ, അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, ലെന, ലാൽ തുടങ്ങിയവർ അഭിനയിച്ച നാൻസി റാണി എന്ന ചിത്രത്തിന്റെ സംവിധായാകനാണ്. "നാൻസി റാണി" ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് സംവിധായകന്റെ മരണം. അടുത്തിടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അന്തിമ ഘട്ടത്തില്‍ എത്തിയിരുന്നു.

2004ൽ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യുരിയസ് എന്ന ചിത്രത്തിലൂടെ ബാല താരമായി അഭിനയം തുടങ്ങിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് ഇൻഡസ്റ്ററികളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

കുറവിലങ്ങാട് ചിറത്തിടത്തിൽ ജെയിംസ് ജോസിന്റെയും, ഏറ്റുമാനൂർ പ്ലാത്തോട്ടത്തിൽ സിസിലി ജെയിംസിന്റെയും മകനാണ്. കണ്ടനാട് പിട്ടാപ്പില്ലിൽ നൈന മനു ജെയിംസ് ആണ് ഭാര്യ. സഹോദരങ്ങൾ: മിന്ന ജെയിംസ് (യുഎസ്എ), ഫിലിപ്പ് ജെയിംസ് (യുഎസ്എ). സഹോദരി ഭർത്താവ് കരിമണ്ണൂർ കുറ്റിയാട്ട്മാലിൽ നവീൻ ജെയിംസ് (യുഎസ്എ).

സംസ്കാരം നാളെ (ഞായർ) ഉച്ചകഴിഞ്ഞ് 3.00ന് ഭവനത്തിൽ ശുശ്രൂഷകൾക്ക്ശേഷം, കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ പുനഃരുത്ഥാനപൂന്തോട്ടത്തിൽ.

Advertisment